തൃശൂർ പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ച് കളഞ്ഞു…

തൃശൂർ: പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ച് കളഞ്ഞു. തൃശൂരിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ പിടികൂടിയ കഞ്ചാവാണ് പൊലീസ് നശിപ്പിച്ചത്. ഇതോടെയാണ് കഞ്ചാവ് കൂട്ടത്തോടെ കത്തിച്ചുകളയാൻ തീരുമാനിച്ചത്.

Kalyan thrissur vartha

തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് ചിറ്റിലശേരിയിലെ ഒട്ടുകമ്പനിയിലെ ചൂളയിൽ വെച്ച് കത്തിച്ച് കളഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. തൃശൂരിൽ ഇതാദ്യമായല്ല പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു കളയുന്നത്.