തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സമൂഹ അടുക്കളയിലേക്കുംആവശ്യമായ അരിയും ആവശ്യ സാധനങ്ങളും കൽദായ സഭ എത്തിച്ചു.പെസഹ ദിവസം പള്ളികളിൽ നടത്തിവരാറുള്ള പെസഹ ഊട്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപേക്ഷിച്ചിരുന്നു.
ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ് അപ്പിസ്കോപ്പയും സെൻട്രൽ ട്രസ്റ്റി അംഗങ്ങളും കോർപ്പറേഷൻ ഓഫീസിൽ എത്തി മേയർ ശ്രീമതി അജിത ജയരാജിന് സാധനങ്ങൾ കൈമാറി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകളെ പ്രത്യേകം അഭിനന്ദിക്കുകയും സഭയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരുടെയും മറ്റു മനുഷ്യരുടെയും സേവനങ്ങളെയും ബിഷപ്പ് അഭിനന്ദിച്ചു. കോർപ്പറേഷൻ സെക്രട്ടറി, ഡെപൂട്ടി മേയർ റാഫി ജോസ്, ശ്രീ.വർഗ്ഗീസ് കണ്ടംകുളത്തി,ട്രസ്റ്റി ബോർഡ് ചെയർമാൻ ടെന്നി സി.എൽ, വൈസ് ചെയർമാൻ ഡോ.റിഷി ഇമ്മട്ടി, ട്രസ്റ്റി അംഗം ജോഷി ആന്റണി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.