ലോക്ക് ഡൗൺ കാലത്ത് സ്ഥിരം വണ്ടിയൊന്ന് മാറ്റിപ്പിടിക്കുകയാണ്
വനിത പോലീസ്.ഞങ്ങൾ ഒപ്പമുണ്ട്, എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീപ്പുകളെത്താത്ത ചെറുവഴികളിലൂടെ ബുള്ളറ്റിൽ റോന്തു ചുറ്റുകയാണ് വനിത പോലീസുകാർ. അതിഥി തൊഴിലാളികളുടെ കാമ്പുകളിൽ വരെ ഇവരെത്തുന്നു.
ആദ്യ ദിവസങ്ങളിൽ നഗര പ്രദേശങ്ങളിലാണ് സേവനമനുഷ്ഠിച്ചതെങ്കിലും പിന്നീട് ഉൾപ്രദേശങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതു വഴി കൂടുതൽ ജനങ്ങളുമായി ഇടപഴകാനും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, ആവശ്യത്തിന് സഹായങ്ങൾ എത്തിച്ചു നൽകാനും സാധിക്കുന്നുണ്ട്. എസ് ഐ പി വി സിന്ധു, സി പി ഒ മാരായ ടി സി ബിന്ദു, എൻ വി ജിന, എ എസ് സൗമ്യ എന്നിവരാണ് ബൈക്കിൽ കറങ്ങുന്നത്. ഇവർക്ക് ബുള്ളറ്റ് ഓടിക്കുന്നതിൽ പ്രത്യേക പരിശീലനവും നൽകിയിരുന്നു.