വലപ്പാട് എടമുട്ടം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചിയാരം കിഴക്കെപ്പാട്ട് വീട്ടിൽ അഭിഷേക് (17) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്. എടമുട്ടത്ത് അമ്മാവൻറെ വീട്ടിലേക്ക് വന്നതായിരുന്നു അഭിഷേക്. കുളത്തിൽ വീണ ഉടനെ സമീപത്തുണ്ടായിരുന്ന ആളുകൾ കരച്ചിൽകേട്ട് കുട്ടിയെ എടുത്ത് ചെന്ത്രാപ്പിന്നി അൽ- ഇഖ്ബാൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സ്ഥിരീകരിച്ചു.




