തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 9 പുതിയ കേസുകൾ ആണ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ 4 പേർക്കും, ആലപ്പുഴയിൽ 2 പേർക്കും, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവുമാണ് പുതിയ പോസിറ്റീവ് കേസുകൾ.തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചത് . ഇതോടെ കേരളത്തിൽ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്