
വാണിയമ്പാറ മേലേ ചുങ്കത്ത് പഴയന്നൂർ ഭാഗത്തേക്ക് തിരിയാൻ നിൽക്കുന്ന ടിപ്പറിന്റെ പുറകിൽ എറണാകുളം ഭാഗത്ത് നിന്നും വന്ന തമിഴ്നാട് റജിസ്ട്രേഷൻ പാഴ്സൽ വണ്ടി ഇടിച്ച് കയറി. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്താൽ മറ്റൊരു വാഹനത്തിൽ കയർ കെട്ടി വലിച്ച് ആണ് ഡ്രൈവറെ പുറത്ത് എടുതത്. ഡ്രൈവർക്ക് കാലിന് സാരമായ പരിക്ക് ഉണ്ട്.





