വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉദ്യോഗസ്ഥർ വിളിപ്പിച്ചാൽ ഹാജരാകാൻ ജോർജിനോട് കോടതി ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും കോടതി നിർദ്ദേശം നൽകി.