
കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.പുതിയ വകഭേദമായ .12, നേരത്തേ കണ്ടെത്തിയ BA.2വിനേക്കാൾ പത്തുമടങ്ങ് അപകടകാരിയാണ്.