കോവിഡ്-19 നെതിരെ പാക്സ്ലോവിഡ് ഗുളിക; ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന

ഉയർന്ന അപകടസാധ്യതയുള്ള കോവിഡ് രോഗികൾക്ക് ഫൈസറിന്റെ പാക്സ്ലോവിഡ് കോവിഡ് -19 ആന്റിവൈറൽ ഗുളിക ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തിൽ കോവിഡിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരും പ്രായമായവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾക്ക് ഈ ഗുളിക മികച്ച ചികിത്സാ തിരഞ്ഞെടുപ്പാണ്.