കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. ഈയടുത്ത് ഗതാഗതത്തിനായി തുറന്നു കൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ ബക്കറ്റിടിച്ച് ഇലക്‌ട്രിക് എക്‌സ്‌ഹോസ്റ്റ് ഫാനുകളിലേക്കും ലൈറ്റുകളിലേക്കുമുള്ള ഇലക്‌ട്രിക് കേബിളുകളാണ് തകര്‍ന്നത്. കൃത്യമായ നാശനഷ്ടം അധികൃതര്‍ കണക്കാക്കിവരുന്നേയുള്ളൂ.





