മണലൂർ സെന്റ് തെരാസസ് കോൺവെന്റ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന കപ്പേളയിൽ നിന്ന് മലമ്പാമ്പിനെ പിടികുടി. ഇന്നലെ പ്രാർത്ഥനയ്ക്കായി എത്തിയ സിസ്റ്റേഴ്സ് ആണ് കപ്പേളയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.

പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ എ.വി ഹരിഹരൻ, അജയഘോഷ് എൻ.വി, ദേവദാസ് വി.വി. എന്നിവരുടെ നേതൃത്വത്തിൽ 4 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ തളിക്കുളത്തെ അനിമൽ സക്വാഡ് പ്രവർത്തകർ മലമ്പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു.





