ഷൊർണൂർ മഞ്ഞക്കാട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു…

ഒറ്റപ്പാലം : ഷൊർണൂർ മഞ്ഞക്കാട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തിൽ ദിവ്യയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദിവ്യ വാണിയംകുളം പി.കെ ദാസ് ആശുപത്രിയിലെ തീവ പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ 4 വയസുള്ള അനിരുദ്ധിനേയും ഒരു വയസുള്ള അഭിനവിനേയും അമ്മ കൊലപ്പെ ടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു .