ദേശീയപാത സർവ്വീസ് റോഡിൽ ബൈക്കപകടത്തിൽ വടക്കുംപാടം സ്വദേശിക്ക് പരിക്ക്…

പട്ടിക്കാട്. ദേശീയപാത സർവ്വീസ് റോഡിൽ കല്ലിടുക്കിൽ ഉണ്ടായ ബൈക്കപകടത്തിൽ വടക്കുംപാടം സ്വദേശി കിഴക്കൂടൻ വീട്ടിൽ ചന്ദ്രൻ (39) ന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.