ഒമ്പതു വയസ്സ് പ്രായ മുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമo കാണിച്ച കേസ്സിൽ രണ്ടാനച്ഛനായ പ്രതി അയ്യന്തോൾ കുറിഞ്ഞാക്കൽ, നീലിക്കാട്ടുപറമ്പിൽ വീട്ടിൽ മൊയ്തീനെതിരെയാണ് ശിക്ഷവിധിച്ചത്. തൃശ്ശൂർ ഫസ്റ്റ്ക്ളാസ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് ജഡ്ജ് ശ്രീ പി.എൻ.
വിനോദാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി 25വർഷം തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷയോടെ വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ്. ലിജി മധു ഹാജരായി.






