
നീണ്ട ഇടവേളയ്ക്കൊടുവിൽ നാളെ സ്കൂൾ തുറക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും അലങ്കരിച്ചും ശുചീകരിച്ചും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സേവന പ്രവർത്തകരും സ്കൂളുകളെ സജ്ജമാക്കി. ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചും നിർദേശങ്ങൾ നൽകി.

നിലവിലെ സാഹചര്യത്തിൽ സ്കൂൾ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല. അതിനാൽ തന്നെ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതും തിരിച്ചുകൊണ്ട് പോകേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്വതിൽ ആയിരിക്കും. ആദ്യഘട്ടത്തിൽ ഇടവിട്ട ദിവസങ്ങളിൽ ആണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം പരിശോധനകൾക്ക് ശേഷമാണ് ക്ലാസിൽ പ്രവേശിപ്പിക്കുക ഇതിനായി സ്കൂളുകളിൽ തെർമൽ സ്കാനർ ഒരുക്കി കഴിഞ്ഞു.





