
തൃശ്ശൂർ : അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം സ്ത്രീ തീവണ്ടിയിടിച്ച് മരിച്ചു. ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. കൊട്ടേക്കാട് ചിറ്റിലപ്പിള്ളി കുര്യൻ ഭാര്യ റോസിലി (56)അണ് മരിച്ചത്. ഒല്ലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് സ്വന്തം വീടായ അവിണിശ്ശേരിയിൽ എത്തിയതായിരുന്നു .






