തൃശ്ശൂർ :തടവുകാർക്ക് കൈമാറാനായി പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയാണ് പിടികൂടിയത്. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ് ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിച്ചു വെക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടനെ ടോയ് ലറ്റിൽ കയറി പരിശോധിക്കുകയായിരുന്നു. മൂന്ന് പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി.






