
ഒറ്റപ്പാലം : മണ്ണാർക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്നും കണ്ടെടുത്തു. പെരുമ്പടാരി പുത്തൻവീട്ടിൽ ജോയിയുടെ ഭാര്യ ബിന്ദു(47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഒറ്റപ്പാലം തൃക്കങ്ങോട് ഭാഗത്താണ് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






