പുതിയ ബസ്റ്റാൻഡ് റോഡിലെ കുഴിയിൽ താഴ്ന്ന് ബസ് ചരിഞ്ഞു..

കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡിലെ കുഴിയിൽ പെട്ടു ബസ്സിന്റെ ഒരു ഭാഗം ചരിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കുന്നംകുളം പട്ടാമ്പി റൂട്ടിലോടുന്ന ശ്രീദേവി ബസാണ് അപകടത്തിൽപ്പെട്ടത്. ട്രിപ്പ് പോകുന്നതിനായി സ്റ്റാൻഡിൽ നിന്നും എടുത്ത ബസ് റോഡിലേക്ക് കയറിയതോടെ ഒരു ഭാഗം കുഴിയിൽ വീഴുകയായിരുന്നു.