
എരുമപ്പെട്ടി: ബൈക്കിൻ്റെ പുറകിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്ക മരിച്ചു. എരുമപ്പെട്ടി പെരുമാടൻ മണ്ണുമൽ പരേതനായ അന്തപ്പൻ്റെ മകൾ ത്രേസ്യ (56)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ എരുമപ്പെട്ടി തയ്യൂർ റോഡിൽ ടെലഫോൺ എക്സ്ചേഞ്ച് തിരിവിന് സമീപമാണ് അപകടമുണ്ടായത്. സഹോദരിയുടെ മകൻ ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്ന് വേലൂരിലേക്ക് പോവുമ്പോൾ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതയായ ത്രേസ്യ കുറച്ച് നാളായി വേലൂരിലുള്ള സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.