
വഴുക്കുംപാറ. ബൈജുവും കുടുംബവും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാത്രി 11 മണിയോടെ പശുത്തൊഴുത്തിന് സമീപം പതിവില്ലാത്ത ശബ്ദവും അനക്കവും ബൈജുവിന്റെ മകൻ അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടിലുള്ളവർ ചെന്നു നോക്കിയപ്പോൾ കണ്ടത് കാട്ടാനയെ. ബൈജു ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം വാച്ചർമ്മാരെത്തി ആനയെ തുരത്തി. ഈ മേഖലയിൽ വൈദ്യുതി വേലി തകർന്നു കിടക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കൃഷി മാത്രമല്ല ജീവനും കാട്ടാന നശിപ്പിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.