പട്ടിക്കാട് വാഹന അപകടം… യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു…

ഇന്നലെ രാത്രി പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ റോഡ് പൊളിഞ്ഞ ഭാഗത്താണ് ബൈക്കിൽ ലോറി ഇടിച്ചത് .യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലെ ശോചനീയ അവസ്ഥകാരണം അപകടങ്ങൾ വർദ്ധിച്ച് വരുമ്പോൾ ജനപ്രതിനിധികളും NH ഉദ്യോഗസ്ഥരും മൗനം പാലിക്കുന്നു. ഫുൾ ടാറിംഗ് രീതിയിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ ജനകീയ കൂട്ടായ്മ ശക്തമായ സമരത്തിലേക്ക് വീണ്ടും ഇറങ്ങുമെന്ന് കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.