വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് നടുത്തറ കരി വീട്ടിൽ രതീദേവി (66) യെ കാണാതായത്. ഈ ഭാഗത്ത് നിന്നും ചെരിപ്പ്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസമായി പോലീസും , അഗ്നിശമന വിഭാഗവും ഇന്നലെ ദുരന്ത നിവാരണ സേനയും തെരച്ചിൽ നടത്തി വരികയായിരുന്നു. പള്ളിമണ്ണ ക്ഷേത്രത്തിൻ്റെ പിൻഭാഗത്തുള്ള തോടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.