
വടക്കാഞ്ചേരി: പുഴയിൽ കാണാതായ വയോധികയ്ക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ തുടരുന്നു. വടക്കാഞ്ചേരി നടുത്തറ കരുവീട്ടിൽ രതീദേവി (65) കാണാതായത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയതാണ്. വീടിനു സമീപത്തെ കടവിൽ രാവിലെ ആറുമണിയോടെ ടോർച്ചും ചെരിപ്പും മുണ്ടും കണ്ടെത്തി. അഗ്നിരക്ഷാസേ നയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരും നാട്ടുകാരും അകംപാടം ആറ്റാമ്പാറ്റ ചിറവരെ മണിക്കൂറുകളോളം തിരച്ചിൽ നടത്തി.