
കൊരട്ടി.∙ സ്വർണ കവർച്ചയ്ക്കിടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കൊരട്ടി ചെട്ടിയാംപറമ്പിൽ പ്രശാന്ത് (32)ആണ് മരിച്ചത്. കിടപ്പുമുറിയിൽ കയറി കതകടച്ച പ്രശാന്ത് കുറച്ചു സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ ഭാര്യ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഭാര്യ രേഷ്മ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. കൊരട്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.