സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി..

വാടാനപ്പള്ളി: ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം പിടികൂടി. ഏങ്ങണ്ടിയൂർ എം.ഐ.ആശുപത്രിയിലെ കാൻറീനിലെ ജോലിക്കാരനായ സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ 20 ന് പുലർച്ചെ വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്ക് പോകുന്ന സമയത്താണ് വാഹനം ഇടിച്ചത്. റോഡിൽ ചോരയിൽ കുളിച്ചു കിടന്ന സുബ്രഹ്മണ്യനെ ഇതു വഴി പോയിരുന്നവർ സമീപത്തെ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചിരുന്നു. ഇടിച്ച വാഹനം പിടികൂടാൻ വാടാനപ്പള്ളി പൊലീസ് മേഖലയിലെ സി.സി.ടി.വി.കാമറകൾ പരിശോധിച്ചപ്പോഴാണ് ഇടിച്ച് നിർത്താതെ പോയ വാഹനം പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. കോഴിക്കോടുള്ള സ്വദേശിയുടേതാണ് വാഹനം. തുടർന്ന് വാഹനം വാടാനപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

May_2021-2ads-icl-snowview-