കാണാതായ വയോധികൻ്റെ മൃതദേഹം തളിക്കുളം ബീച്ചിൽ കരക്കടിഞ്ഞു…

കാണാതായ വയോധികൻ്റെ മൃതദേഹം തളിക്കുളം ബീച്ചിൽ കരക്കടിഞ്ഞു. ചേറ്റുവ ഹാർബറിന് തെക്ക് തെക്കേടത്ത് കൃഷ്ണൻകുട്ടിയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ ആറോടെ വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണൻ കുട്ടി ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ വീട്ടുകാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച തളിക്കുളം നമ്പിക്കടവിന് തെക്ക് സീതാറാം റിസോർട്ടിന് സമീപം കടലോരത്ത് മൃതദേഹം അടിഞ്ഞ നിലയിൽ കാണപ്പെട്ടത്.15 കിലോമീറ്ററോളം അകലെയാണ് മൃതദേഹം അടിഞ്ഞത്. തീരദേശ പൊലീസും വലപ്പാട് പൊലീസും സ്ഥലത്തെത്തി. മേൽ നടപടി സ്വീകരിച്ചു. ഭാര്യ. പരേതയായ രാധ. മക്കൾ: പരേതനായ ഗൗരീശൻ,ശശാങ്കൻ, സൗമ്യ . മരുമകൻ: അനീഷ്.സംസ്ക്കാരം ചൊവ്വാഴ്ച നടക്കും.

May_2021-2ads-icl-snowview-