കുടുംബത്തെ ആക്രമിച്ച സഹോദരന്റെ മകൻ്റെ പേരിൽ കേസ്.

തൃശ്ശൂർ: കുടുംബത്തെ ആക്രമിച്ചതിന് ബന്ധുവിന്റെ പേരിൽ കേസ്. അയ്യന്തോൾ ഒളരിക്കര ശിവരാമപുരം കോളനിക്ക് സമീപം ഡീസന്റ്‌ ലെയിനിൽ മാമ്പ്ര ഷാജി, ഭാര്യ സുനിത, മകൻ അനന്തു എന്നിവർക്കാണ് പരിക്കേറ്റത്. സുനിതയുടെ സഹോദരന്റെ മകൻ കല്ലൂക്കാരൻ രമേശ് (33)ന്റെ പേരിലാണ് കേസ് എടുത്തത്.

May_2021-2ads-icl-snowview-

വീടിന് മുന്നിൽ മറ്റൊരു സ്ത്രീയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ ബൈക്കിൽ വന്ന രമേശ് സുനിതയോട്‌ മോശമായി സംസാരിക്കുകയും മുടി പിടിച്ച് വലിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബഹളംകേട്ടെത്തിയ സുനിതയുടെ ഭർത്താവ് ഷാജിയെയും മകൻ അനന്തുവിനെയും രമേശ് ആക്രമിച്ചു. അനന്തുവിന്റെ കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ഷാജിയുടെ തലയിൽ കല്ലെടുത്ത് കുത്തിപ്പരിക്കേൽപ്പി ക്കുകയും ചെയ്തു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിതയുടെ പരാതിയിൽ രമേശിന്റെ പേരിൽ വെസ്റ്റ് പോലീസ് കേസെടുത്തു.