സ്‌നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട യുവാവിനെ രക്ഷപ്പെടുത്തി.

തളിക്കുളം സ്‌നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട യുവാവിനെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. പാലക്കാട് ചൂർക്കുന്ന് കണ്ണബ്ര ചന്ദ്രശേഖര പ്രസാദിൻ്റെ മകൻ അശ്വിനെ (18) യാണ് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഓണാഘോഷത്തിൻ്റെ ഭാഗമായാണ് കൂട്ടുകാരായ അഞ്ചംഗ സംഘത്തോടൊപ്പം അശ്വിൻ ഞായറാഴ്ച വൈകീട്ട് സ്നേഹതീരം ബീച്ചിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ വൈകിട്ട് 3.30 ഓടെ അശ്വിൻ തിരയിൽപ്പെട്ട് നൂറ് മീറ്റർ അകലേക്ക് ഒഴുകിപോയി. ലൈഫ് ഗാർഡുകളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിനെ പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

KALYAN-banner_Ads-COMMON-FB-TAG