പാവറട്ടി: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും സുഹൃത്തിനെയും പാവറട്ടി പോലീസ് അറസ്റ്റ്ചെയ്തു. യുവതിക്ക് അഞ്ച് വയസ്സുള്ള ഒരു കുട്ടിയും റിമേഷിന് 11 വയസ്സുള്ള ഒരു ഉണ്ട്. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി അമൃത(26), കോഴിക്കോട് പയ്യോളി ഐനിക്കാട് സ്വദേശി മുനമ്പത്താഴം റിമേഷ് (34) എന്നിവരെയാണ് പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.