അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു…

ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. ഒരു മനയൂര്‍ മുത്തന്‍മാവ് കുറുപ്പം വീട്ടില്‍ സുബ്രഹ്മണ്യനാണ് (57) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ന് ചേറ്റുവ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഏങ്ങണ്ടിയൂര്‍ എം. ഐ. ആശുപത്രി കാന്റീനിലെ തൊഴിലാളിയാണ് സുബ്രഹ്മണ്യന്‍. ജോലിക്കായി സൈക്കിളില്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ നൂറ് മീറ്റര്‍ അകലെയ്ക്ക് തെറിച്ചു വീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ചേറ്റുവ ടി. എം.ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ- ശാന്ത. മക്കൾ- സുഭാഷ്,സുജിത.

May_2021-2ads-icl-snowview-