
സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണാഭരണം കവർച്ച നടത്തുന്ന പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. റിപ്പർ സുരേന്ദ്രൻ എന്നവെള്ളാങ്കല്ലൂർ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പിൽ സുരേന്ദ്രനെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ കെ.ജെ.ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.