ബൈക്കിനു പുറകിൽലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു…

കുന്നംകുളം: ബൈക്കിനു പുറകിലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ വെച്ച് മഴപെയ്തതിനെ തുടർന്ന് കുടനിവർത്തിയതോടെ ബൈക്കിൽ നിന്നും റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ:നിഖിൽ,നീതു സംസ്കാരം പിന്നീട്.

KALYAN-banner_Ads-COMMON-FB-TAG