അധികൃതരുടെ അനാസ്ഥ. പാണഞ്ചേരിയിൽ കോവിഡ് ടെസ്റ്റ് നടന്നില്ല.

Covid-updates-thumbnail-thrissur-places

പട്ടിക്കാട്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള പരിശോധനാസംഘം എത്താതിരുന്നതിനെ തുടർന്ന് പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ വെച്ച് ഇന്ന് രാവിലെ നടത്തുമെന്ന് അറിയിച്ചിരുന്ന കോവിഡ് ടെസ്റ്റ് നടന്നില്ല. ഇന്നലെ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിതിനെ തുടർന്ന് നിരവധി ജനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. എന്നാൽ ടെസ്റ്റ് പഞ്ചായത്തിന്റെ നേതൃത്വത്തിലല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസ് നിയോഗിക്കുന്നവരാണ് പരിശോധന നടത്തുന്നതെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. കോവിഡ് വ്യാപനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെ വിളിച്ചുവരുത്തി പ്രശ്‌നങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കാതിരിക്കുകയാണ് ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ഭരണ സമിതിയും ചെയ്യേണ്ടത്.

KALYAN-banner_Ads-COMMON-FB-TAG