ആനകൾക്കായി ചികിത്സാലയം സ്ഥാപിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്..

ഗുരുവായൂർ ∙ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന പരിപാലന കേന്ദ്രമായ പുന്നത്തൂർ കോട്ടയിൽ ആനകൾക്കായി ചികിത്സാലയം സ്ഥാപിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആനക്കോട്ടയുടെ വികസനത്തിനും പുന്നത്തൂർ കൊട്ടാരം സംരക്ഷിക്കുന്നതിനും വിശദ പദ്ധതി രേഖ സമർപ്പിക്കാൻ മന്ത്രി ദേവസ്വം ചെയർമാനോടു നിർദേശിച്ചു. ദേവസ്വവും വനം വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ആലോചിച്ചു പദ്ധതി തയാറാക്കും. എൻ.കെ.അക്ബർ എം.എൽ.എയുടെ നിർദേശത്തെത്തുടർന്നാണു മന്ത്രിയുടെ പ്രഖ്യാപനം. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

May_2021-2ads-icl-snowview-