
കുന്നംകുളം: മരത്തംകോട് വെള്ളറക്കാട് മേഖലകളിലെ 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം . മരത്തംകോട് സപ്ലൈകോ സൂപ്പർ മാർക്കറ്റിലും,വെള്ളറക്കാട് പാദുവാ മെഡിക്കൽസ്, എസ് ആർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടു പൊട്ടിച്ചതിനു ശേഷം ഷട്ടർ തുറന്ന് ആണ് മോഷണം നടത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. അൽപ സമയത്തിനകം വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും എന്നാണ് വിവരം.