
കുന്നംകുളം: ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും, മരുന്ന് കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കുന്നംകുളം പൊലീസിന് ആരോഗ്യ വകുപ്പിന്റെ കത്ത്.
പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ് ഐക്ക് കത്ത് എഴുതിയത്. വിവാദ നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടി.ബി രോഗി മരുന്ന് കഴിക്കാത്തതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാളെക്കൊണ്ട് മരുന്ന് കഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.