
തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാന്‍ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി സർക്കാർ. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തു റക്കാനാകുമെങ്കിലും കടകളിലെ ജോലിക്കാർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി. വ്യവസായസ്ഥാപനങ്ങളിലും തുറസായ ടൂറിസം കേന്ദ്രങ്ങളിലും ഈ നിബന്ധന ബാധകം.
മൂന്നു വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം. ഇവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകണം. അല്ലെങ്കിൽ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂർണമായി ഭേദമായവരാകണം. അല്ലെങ്കിൽ സമീപ സമയത്ത് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം എന്നതാണ് പുതിയ നിബന്ധന. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും നിബന്ധന ബാധകമാണ്.