ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു…

കുന്നംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു. ചെറുവത്താണി പൂവത്തൂർ വീട്ടിൽ പത്മാവതി(63)ന്റെ മൂന്നര പവനോളം തൂക്കമുള്ള മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വട്ടംപാടം ഭാഗത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു പത്മാവതി. ഇതിനിടെ പൾസർ ബൈക്ക് ഓവർടേക്ക് ചെയ്ത് അൽപ്പം ദൂരെയായി നിർത്തി തുടർന്ന് ഇവരുടെ സ്കൂട്ടർ കടന്നു പോയതോടെ പിന്നാലെ എത്തിയ സംഘം പത്മാവതിയുടെ മാല വലിച്ചു പൊട്ടിച്ച അമിതവേഗത്തിൽ കടന്നു. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം നടത്തിവരികയാണ്.

KALYAN-banner_Ads-COMMON-FB-TAG