
തലശേരി: ഇരട്ട മരണത്തിൻ്റെ ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണുരിലെ രണ്ട് ഗ്രാമങ്ങൾ. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. നാട്ടുകാാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
കോതമംഗലത്ത് യുവാവിൻ്റെ വെടിയേറ്റു മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം നാളെ രാവിലെ പത്തു മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിനു ശേഷം വൈകുന്നേരം മൂന്ന് മണിയോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി പുറപ്പെട്ടത്. രാത്രിയോടെ ഇവർ കണ്ണുരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃദ്ധദേഹം സൂക്ഷിക്കും. രാവിലെ നാറാത്ത് ടി.സി റോഡിലുള്ള വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പയ്യാമ്പലത്ത് സംസ്കാരത്തിനായി കൊണ്ടു പോകും.
മാനസയെ വെടിവെച്ചുകൊന്ന തലശേരി പാലയാട് മേലുർ കടവ് സ്വദേശി രഖിലിൻ്റെ മൃതദേഹം രാവിലെ ഒൻപതു മണിയോടെ പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഇന്ന് രാത്രിയോടെ തലശേരിയിലെ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചതിനും ശേഷം നാളെ രാവിലെ മേലുർ കടവിലെ വീട്ടിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് വെക്കും’ അവിടെ നിന്നാണ് സംസ്കാര സ്ഥലത്തേക്ക് കൊണ്ടു പോവും.