
പഴുവിൽ പാലത്തിനു സമീപം ഓട്ടോ ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ജിനുവിൻ്റെ ആറുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. ആറുമാസം പ്രായമായ ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞാണ് ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉടനെതന്നെ പഴുവിൽ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അന്തിക്കാട് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദ്ദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.