
തൃശ്ശൂർ വീടിൻറെ ജനാലയിൽ തല കുടുങ്ങിയ മൂന്നുവയസുകാരനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് തല ജനലിൽ കുടുങ്ങിയതായി കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. 10 മിനിറ്റിനകം തന്നെ ഫയർഫോഴ്സ് വിയ്യൂരിൽ എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ അറുത്ത് കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിക്ക് പരിക്ക് ഒന്നും തന്നെ ഇല്ല അതിനാൽ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടില്ല.