
ഇരിങ്ങാലക്കുട: മുൻ പഞ്ചായത്ത് മെമ്പറെ വീടിൻ്റെ പുറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവന്നൂർ തേലപ്പിള്ളി തളിയക്കാട്ടിൽ മുകുന്ദൻ (63 ) ആണ് മരിച്ചത്. പൊറത്തിശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായും പ്രവർത്തിച്ചിട്ടുണ്ട്. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് നേരത്തെ എടുത്ത ലോണിൻ്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്ന നടപടികളുടെ സമർധത്തിലാണ് ആത്മഹത്യ എന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ പറഞ്ഞു. ഭാര്യ- പ്രഭാവതി. കോൺഗ്രസ്സ് ഇരിഞ്ഞാലക്കുട ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. മക്കൾ- ധീരജ്, ദീപ്തി മരുമകൻ – അഭിലാഷ്..