തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…

തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടി ചെയ്തു. വളരെയേറെ ആശങ്ക സൃഷ്ടിടിച്ചിരിക്കുകയാണ്.

രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ രണ്ട് ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

KALYAN-banner_Ads-COMMON-FB-TAGമെഡിക്കല്‍ കോളേജ് ക്യമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.