താന്ന്യം മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.ഐ അബുബക്കറിന്റെ വീടാക്രമിച്ച കേസ്സിലെ പ്രതികളായ രണ്ടുപേരെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട്: താന്ന്യം മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.ഐ അബുബക്കറിന്റെ വീടാക്രമിച്ച കേസ്സിലെ പ്രതികളായ രണ്ടുപേരെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. 2021 മാര്‍ച്ച് 30 ന് രാത്രി 8.30 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വാതിലില്‍ വാള്‍ ഉപയോഗിച്ച് വെട്ടുകയും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ്സുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിങ്ങോട്ടുകര സ്വദേശികളായ വലിയകത്ത് വീട്ടില്‍ നിയാസ്, കിഴക്കുമുറി കൊട്ടേക്കാട്ടില്‍ കുതിര പ്രവി എന്ന പ്രവീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

May_2021-2ads-icl-snowview-