പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ സംഘർഷത്തിൽ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ടി.ബി. അക്ഷയ്, നിധിന് ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.