
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ധനസഹായത്തിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങിച്ചതിന്റെ ഒറിജിനൽ ബില്ലുകളും സഹിതം ആഗസ്റ്റ് 31നകം തൃശൂർ ചെമ്പൂക്കാവുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കണം. ആവശ്യമായ രേഖകൾ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ചെമ്പൂക്കാവ്, മിനി സിവിൽ സ്റ്റേഷൻ തൃശൂർ എന്ന വിലാസത്തിൽ അയക്കുകയോ കാര്യാലയത്തിൽ നേരിട്ട് എത്തിക്കുകയോ ചെയ്യാവുന്നതാണ്.