
ചേലക്കര: കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ മഞ്ഞപിത്തം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രാഥമിക വിവരം. പഴയന്നൂർ കുമ്പളക്കോട് വടക്കേക്കര മണ്ണാംതൊടി മണിയുടെ മകൻ സനു (26) വാണ് വ്യാഴാഴ്ച മരിച്ചത്. രാത്രിയിൽ സമീപവാസിയുടെ വീട്ടിൽ ഒളിഞ്ഞ് നോക്കിയെന്നാരോപിച്ച് സനുവിന് ഒരു സംഘം ആളുകളുടെ മർദ്ദനമേറ്റിരുന്നു. മർദ്ദനത്തെ തുടർന്നും, മറ്റ് അസുഖം മൂലമുണ്ടായിരുന്ന അസ്വസ്ഥതകളെ തുടർന്നുമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണപെട്ടത്. ഇയാളുടെ മരണം മർദ്ദനമേറ്റാണെന്നു ള്ള സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ സനുവിനെ വീട് കയറി അക്രമിച്ചതിന്റെ പേരിൽ രതീഷ് എന്ന യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. സമീപവാസികളായ അഞ്ച് പേർക്കെതിരെ പഴയന്നൂർ പോലീസ് കേസ്സെടുത്തിട്ടുണ്ട്.