
കുന്നംകുളം:ചൂണ്ടലിൽ മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍. പുതുശ്ശേരി പുളിക്കല്‍ ബാലന്‍ മകന്‍ വല്‍സൻ (50)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീടിന് സമീപത്തെ കിണറില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുതു. ദിവസങ്ങളായി ഇയാളെ കാണാതിരുന്നതിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.