
പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ തോട്ടില്‍ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. ചമ്മന്നൂര്‍ ആശാരി കോളനിയില്‍ താമസിക്കുന്ന പരേതനായ ചിറമനേങ്ങാട് പരേതനായ ഉമ്മറിന്റെ മകന്‍ 60 വയസുള്ള കുഞ്ഞിമോന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 11:30 ഓട് കൂടിയാണ് സംഭവം. ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്ന് നാരായണന്‍ കടവിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി തൊട്ടിലേക്ക് വീഴുകയാണ് ഉണ്ടായത്. മത്സ്യതൊഴിലാളിയും മറ്റു നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ച് പുന്നയൂര്‍ക്കുളം ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച ചമ്മന്നൂര്‍ പള്ളി കബര്‍സ്ഥാനിയില്‍ കബറടക്കം നടത്തും. ഭാര്യ- പാത്തുമ്മു. മക്കൾ – റൗഫല്‍, റംസീന, റമീന.